മാവൂർ: ഗ്വാളിയോർ റയൺസ് സി.എസ്.ടു ഡിപ്പാർട്മെന്റ് റിട്ട. പ്ലാന്റ് മാനേജർ പാലാഴി പ്രശാന്തിയിൽ പി.കെ. കരുണാകരൻ (74) നിര്യാതനായി. ലാഹോർ ആർ.എൻ.ആർ ഗ്രൂപ് ഓഫ് കമ്പനി ടെക്നിക്കൽ അഡ്വസൈറായും പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമി റിട്ട: ചീഫ് റിപ്പോർട്ടർ കട്ടയാട്ട് കരുണാകര മേനോന്റെയും ചന്ദനശ്ശേരി പാലാട്ട് സി.പി. കമലാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: സി. രമ. മക്കൾ: ശ്യാം കരുണാകരൻ, സന്ദീപ് കരുണാകരൻ. സഹോദരങ്ങൾ: പി.കെ. പത്മിനി, പി.കെ. ശാന്ത കുമാരി മേനോൻ, രമണി ജയഗോപാല മേനോൻ, പി.കെ. ബാലറാം, പി.കെ. നരേന്ദ്രനാഥ്, പി.കെ. പ്രഭ, പി.കെ. വിനോദ്. സഞ്ചയനം ഞായറാഴ്ച.