മൊകേരി: മൊകേരിയിലെ പഴയകാല സി.പി.എം പ്രവർത്തകൻ കെ.കെ. ഗോപാലൻ (73) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു കുന്നുമ്മൽ നാദാപുരം ഏരിയ ഭാരവാഹി, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി തവണ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി. തോട്ടക്കാട് മിച്ചഭൂമി സമരം, അടിയന്തരാവസ്ഥ, മൊകേരിയിലെ അരിപിടിച്ച സംഭവം, വടയം -അമ്പലകുളങ്ങര സംഭവം എന്നിവയുമായി ബന്ധപ്പെട്ട് മാസങ്ങളോളം ജയിലിലടച്ചു. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ശേഷം ആർ.എം.പിയിൽ ചേർന്നു. ആർ.എം.പി കുന്നുമ്മൽ ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: ജാനു. മക്കൾ: അജീഷ്, പവീഷ്, രഞ്ജീഷ്. മരുമക്കൾ: ഷീബ, സജില (പൊയിലൂർ), രജിഷ. സഞ്ചയനം തിങ്കളാഴ്ച.