പഴുവിൽ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി ആശുപത്രിയിൽ മരിച്ചു. കിഴുപ്പിള്ളിക്കര പൂക്കാട്ടുകുന്ന് റോഡിൽ കോൽപ്പറമ്പിൽ ഷാജഹാന്റെ ഭാര്യ ഹസീനയാണ് (46) ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പാടൂർ പണിക്കവീട്ടിൽ അബ്ദുല്ലയുടെ മകളാണ്. ഒരാഴ്ച മുമ്പാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. 24 ന് നടത്തിയ ശസ്ത്രക്രിയക്കുശേഷം വെന്റിലേറ്ററിലായിരുന്ന ഹസീനക്ക് ബോധം തിരിച്ചു കിട്ടിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. രാത്രി 10 ഓടെ കിഴുപ്പിള്ളിക്കര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. മക്കൾ: ഹനാൻ (പ്ലസ് ടു വിദ്യാർഥിനി), ഇസാൻ (എട്ടാം ക്ലാസ് വിദ്യാർഥിനി).