പുന്നയൂർ: സി.പി.ഐ നേതാവും അകലാട് ബദർ പള്ളിക്ക് പടിഞ്ഞാറ് പരേതനായ വലിയപുരക്കൽ ജാഫറിന്റെ മകനുമായ വി.ജെ. ഇസ്മായിൽ (60) നിര്യാതനായി. സി.പി.ഐ ലോക്കൽ സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇലക്ട്രീഷ്യനും ബദർ പള്ളിയിലെ ഇക്ട്രിക്കൽ ഉപകരണ റിപ്പയറിങ് ഷോപ്പ് ഉടമയുമാണ്. ഭാര്യ: സുലൈഖ. മക്കൾ: ഫെബീന, ഹന്ന. ഖബറടക്കം ശനിയാഴ്ച രാവിലെ മന്ദലാംകുന്ന് കുന്നത്തെ പള്ളി ഖബർസ്ഥാനിൽ.