ഗുരുവായൂര്‍: കാവീട് പരേതനായ വെള്ളറ റപ്പായിയുടെ മകന് റോയ്സണ്‍ വെള്ളറ (44) നിര്യാതനായി. ഉന്നം, 100 ഡിഗ്രി സെല്‍ഷ്യസ്, കൊന്തയും പൂണൂലും, സിം എന്നീ സിനിമകളുടെ നിര്‍മാതാവാണ്. ആര്.ആര് എന്റര്ടെയ്മെന്റ്സ് ഉടമയായിരുന്നു. ഭാര്യ: ഫിന്‍സി. മക്കള്‍: റോഫിന്‍, റോഷിന്, റോണ്വിന്. മാതാവ്: ഫിലോമിന. സഹോദരന്: റിറ്റോ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കാവീട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.