വണ്ടൂർ: കാളികാവ് പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ഡ്രൈവർ നടുവത്ത് നെല്ലിക്കാട്ട്തൊടി സജീവ് (48) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ വൈദ്യർ. മാതാവ്: സരോജിനി (റിട്ട. ആരോഗ്യ വകുപ്പ്). ഭാര്യ: അജിത. മക്കൾ: തീർത്ഥ, ദൃശ്യ. സഹോദരങ്ങൾ: ഭാനുമതി, സുരേഷ് കുമാർ, ഇന്ദിര, ശശികുമാർ (മണി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.