കാളികാവ്: പൂങ്ങോട് ഏറ്റക്കരയിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കണ്ണഞ്ചീരി വസന്തകുമാരിയാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: രാമചന്ദ്രൻ. മക്കൾ: പ്രവീൺ ബാബി, രതീഷ്, രജിത, പരേതയായ ബബിത. മരുമക്കൾ: മോഹൻദാസ്, ശാലിനി, സിനി.