ആലത്തൂർ: പാലക്കാട് -തൃശൂർ ദേശീയ പാതയിലെ എരിമയൂർ മേൽപാലത്തിൽ പിക്അപ് വാനിന് പിറകിൽ ബൈക്കിടിച്ച് മധ്യവയസ്കൻ മരിച്ചു. കിഴക്കഞ്ചേരി ഇളവംപാടം ചിലമ്പിക്കുന്നേൽ വീട്ടിൽ ജോസഫിന്റെ മകൻ സി.ജെ. ജോൺസൺ (51) ആണ് മരിച്ചത്. കഞ്ചിക്കോട് സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്. രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് പിക്അപ് വാൻ റോഡരികിൽ നിർത്തി ചക്രം മാറ്റുന്നതിനിടെയാണ് ബൈക്ക് പിന്നിൽ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. വാനിലെ ആർക്കും പരിക്കില്ല. മാതാവ്: കൊച്ചന്നം. ഭാര്യ: വിജി. മകൻ: ജിജോ (ബിരുദ വിദ്യാർഥി). സഹോദരങ്ങൾ: ചെറിയാൻ, മാത്യു, ആന്റോ, ലാലി. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് ഇളവമ്പാടം സെന്റ് തോമാസ് പള്ളി സെമിത്തേരിയിൽ.