മഞ്ചേരി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. പൂക്കോട്ടുംപാടം ചിറയില്‍ വർഗീസിന്റെ മകന് തോമസാണ് (62) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച 2.40ന് മഞ്ചേരി മുള്ളമ്പാറയിലെ വീട്ടില്‍ വെച്ചാണ് പൊള്ളലേറ്റത്.കുടുംബവുമായി പിണങ്ങിക്കഴിയുകയായിരുന്ന തോമസ് വ്യാഴാഴ്ച പുലര്‍ച്ച വീട്ടിലെത്തി സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ മഞ്ചേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിയിലുമെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ച മരിക്കുകയായിരുന്നു. ഭാര്യ: വത്സമ്മ. മക്കള്‍: കൊച്ചുറാണി (ബംഗളൂരു), വില്സന് (വഴിക്കടവ്), മഞ്ജു (മഞ്ചേരി). മരുമക്കള്‍: റോയ്, ബെന്നി. മഞ്ചേരി എസ്.ഐ ഷാജിലാല്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മഞ്ചേരി സെന്റ് ജോസഫ്സ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിച്ചു.