പറവൂർ: സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ കടക്കര കോച്ചാമുറി വീട്ടിൽ പരേതനായ പങ്കജാക്ഷന്റെ മകൻ പ്രവീൺ (57) ചികിത്സയിലിരിക്കെ മരിച്ചു. മത്സ്യത്തൊഴിലാളിയാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഏഴിക്കര ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമായിരുന്നു അപകടം. സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് പോകും വഴിയാണ് അപകടം. തലക്ക് പരിക്കേറ്റ് വഴിയിൽ വീണുകിടന്ന ഇയാളെ പറവൂരിലും, പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സി.പി.എം കടക്കര നോർത്ത് ബ്രാഞ്ചംഗവും, മത്സ്യത്തൊഴിലാളി യൂനിയൻ
പ്രസിഡന്റുമാണ്. ഭാര്യ: ബീന. മക്കൾ: അഞ്ജിത, അമിത. മരുമകൻ: ധനിൽ. സംസ്കാരം നടത്തി.