പന്തളം: കാറിടിച്ച് കാൽനടക്കാരനായ യുവാവ് മരിച്ചു. പന്തളം, കുരമ്പാല വള്ളികാവിനാൽ (സന്തോഷ് ഭവനം) ശശിയുടെ മകൻ സന്തോഷാണ് (30) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതിന് എം.സി റോഡിൽ കൂരമ്പാല ഇടയാടി സ്കൂൾ ജങ്ഷന് സമീപത്താണ് അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾ അടൂർ ഭാഗത്തുനിന്നും പന്തളത്തേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചയാണ് മരണം. ഭാര്യ: ശാരിക. മകൾ: അമൃത. സംസ്കാരം നടത്തി.