പന്തളം: നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കുരമ്പാല പവിത്രം സ്റ്റോർ ഉടമ പന്തളം, കുരമ്പാല സൗത്ത് കൃഷ്ണ ഭവനം കെ.സി. സജികുമാറാണ് (49) മരിച്ചത്. ഏപ്രിൽ 24ന് രാവിലെ 9.45ന് കുരമ്പാല ജങ്ഷന് സമീപത്തുനിന്ന് മത്സ്യം വാങ്ങിയ ശേഷം സ്കൂട്ടറിൽ കയറാൻ തുടങ്ങുമ്പോഴായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് സ്കൂട്ടറിലും ഇടിച്ചു. വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച വൈകീട്ട് 5.15ഓടെയായിരുന്നു മരണം. ഭാര്യ: മായാദേവി. മക്കൾ: വൈഷ്ണവ്, പാർവതി എസ്. നായർ. സംസ്കാരം പിന്നീട്.