മൂലമറ്റം: കട്ടപ്പന അസീസി സ്നേഹ ഭവൻ അന്തേവാസി കുഴഞ്ഞുവീണ് മരിച്ചു. കട്ടപ്പന അയ്യപ്പൻ കോവിൽ മുളങ്ങാശ്ശേരി റോയി എന്നു വിളിക്കുന്ന മാത്യു ജോസഫാണ് (37) മരിച്ചത്. മൂലമറ്റം സ്നേഹഭവനിലെ പ്ലമ്പിങ് പണിക്കായി മൂലമറ്റത്ത് എത്തിയതായിരുന്നു. സാധനങ്ങൾ വാങ്ങി മടങ്ങുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. പരേതരായ ജോസഫും എലിസബത്തുമാണ് മാതാപിതാക്കൾ. സഹോദരിമാർ: റെജീന, റെനി. സംസ്കാരം പിന്നീട്.