ചെറുതുരുത്തി: ദേശമംഗലം ഈസ്റ്റ് പല്ലൂരിൽ താമസിക്കുന്ന കാഞ്ഞിരക്കോട്ടിൽ വീട്ടിൽ മണികണ്ഠനെ (38) വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടത്. ചെറുതുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അവിവാഹിതനാണ്. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: മഹേഷ്, മനോജ്.