പൊന്നാനി: കടലിൽ മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം തൊഴിലാളി മരിച്ചു. പൊന്നാനി അലിയാർ പള്ളി സ്വദേശി കൂരാറ്റന്റെ പുരക്കൽ മുഹമ്മദ് കുട്ടിയാണ് (45) മരിച്ചത്. അൽ അജ്വ വള്ളത്തിലെ തൊഴിലാളിയാണ്. ശനിയാഴ്ച പുലർച്ച പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു. വള്ളത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട മുഹമ്മദ് കുട്ടിയുമായി വള്ളം കരയിലേക്ക് തിരിച്ചെങ്കിലും ഹാർബറിലെത്തും മുമ്പേ മരിച്ചിരുന്നു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പരേതനായ പരീതിന്റെയും കുഞ്ഞാത്തുവിന്റെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: ഫാറൂഖ്, മഷ്ഹൂദ്. സഹോദരങ്ങൾ: സുഹറ, നബീസു, റസാഖ്.