വെട്ടത്തൂർ: മണ്ണാർമല പച്ചീരിയിലെ ചക്കികുളത്തിൽ ശിഹാബുദ്ദീന്റെ മകൻ ഫാദിയാൻ (10) വയലിലെ കുഴിയിൽ വീണ് മുങ്ങി മരിച്ചു. വീടിനുസമീപത്തെ പാടത്ത് കൃഷി നനക്കാനായി ഉണ്ടാക്കിയ കുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം.വേങ്ങൂർ എ.എം ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: റഹ്മത്തുന്നിസ. സഹോദരിമാർ: ഫൈഹ, ഫിൽദ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വേങ്ങൂർ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും.