കുറ്റിക്കാട്ടൂര്‍: ഗോസാലി കുന്നുമ്മല്‍ ജി.കെ. മരക്കാര്‍ ഹാജി (71, റിട്ട. കോഴിക്കോട് സബ് ജയില്‍) നിര്യാതനായി. കണ്ണൂര്‍, പെരിന്തല്‍മണ്ണ, വൈത്തിരി എന്നീ ജയിലുകളിലും ജോലി ചെയ്തിട്ടുണ്ട്. പരേതരായ കോയസന്‍ ഹാജി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കള്‍: നൗഫല്‍ ജി.കെ (നൗഫല്‍ ക്യാപിറ്റല്‍ എം.ഡി, കൊച്ചി), നൗഷിദ (നല്ലളം), നൗഷിറ (പാലാഴി). മരുമക്കള്‍: ആബിദ ഖാദര്‍, അബ്ദുസ്സലാം നല്ലളം, അസീസ് പാലാഴി (ചന്ദ്രിക ദിനപത്രം, കോഴിക്കോട്). സഹോദരങ്ങള്‍: അബ്ദുറഹ്മാന്, മുഹമ്മദ്, സുലൈമാന്‍, അബ്ദുല്‍ അസീസ്, ആയിഷ, ഫാത്തിമ, സഫിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കുറ്റിക്കാട്ടൂര്‍ യതീംഖാന മസ്ജിദിലും ഖബറടക്കം 8.30ന് കണിയാത്ത് മസ്ജിദ് ഖബർസ്ഥാനിലും.