മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ചിരട്ടപ്പാലം റോഡ് മാധവമന്ദിരത്തിൽ വി. സുകുമാരൻ (റിട്ട. അധ്യാപകൻ, മരട് മാങ്കായ് ഗവ. സ്കൂൾ -87) നിര്യാതനായി. ബി.ജെ.പി. മട്ടാഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ്, ബാലഗോകുലം നഗർ ഉപാധ്യക്ഷൻ, വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷൻ, ഫോർട്ട്കൊച്ചി എസ്.എൻ.ഡി.പി ശാഖ ഭാരവാഹി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അമല. മക്കൾ: മനോജ് (ബഹ്റൈൻ), അജിത്, സ്വപ്ന. മരുമക്കൾ: സീജ, സുബി, സുദീപ് ശ്രീനിവാസൻ (ദുബൈ). സംസ്കാരം തിങ്കളാഴ്ച മൂന്നിന് വെളി പൊതുശ്മശാനത്തിൽ.