കൊടുങ്ങല്ലൂർ: റിട്ട. ഡ്രഗ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥൻ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി മുഹമ്മദ് അഷറഫ് (57) ഡൽഹിയിൽ നിര്യാതനായി. രക്താർബുദ ബാധിതനായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. എറിയാട് യു. ബസാർ തെക്ക് റിട്ട. എസ്.ഐ കടമ്പോട്ട് പരേതനായ അലികുഞ്ഞിയുടെയും ഐഷയുടെയും മകനാണ്. എറണാകുളം കാക്കനാട് റീജനൽ ഡ്രഗ് ടെസ്റ്റ് ലാബിൽ നിന്ന് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായി കഴിഞ്ഞ വർഷമാണ് വിരമിച്ചത്. തൃശൂർ ഡ്രഗ് കൺട്രോൾ ഓഫിസ് ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ അയ്യന്തോളിൽ പിനാക്കിൾ ഫ്ലാറ്റിലായിരുന്നു താമസം. ചുരുങ്ങിയ കാലം മാധ്യമം തിരുവനന്തപുരം ബ്യൂറോയിൽ പ്രവർത്തിച്ചിട്ടുണ്ട്. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് അലുമ്നി അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗവും ക്രിയേറ്റിവ് അസ്മാബിയൻസിലെ സജീവ സാന്നിധ്യവുമാണ്. ഡ്രഗ് കൺട്രോൾ മിനിസ്റ്റീരിയൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഹുദ (ഐ.ആർ.ഡബ്ല്യു പ്രവർത്തക). മക്കൾ: അംന മറിയം, ഈസ മുഹമ്മദ് (ഡൽഹി എയിംസ്), ആദം യഹിയ, ഐസ വഫ (ഇരുവരും വിദ്യാർഥികൾ). മരുമകൻ: അസ്ഗർ അലി (തൃശൂർ സിൽക്ക് കേന്ദ്ര). സഹോദരങ്ങൾ: സഗീർ, നസീമ, റഷീദ് (ഇ.സി എൻജിനീയർ, ബംഗളൂരു), അസീം (ദുബൈ), പരേതനായ സിദ്ദീഖ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് എറിയാട് മാടവന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.