മാള: കുഴൂർ വയലാറിൽ ബൈക്ക് കടയുടെ തൂണിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ബൈക്കിനു പിറകിൽ യാത്ര ചെയ്തിരുന്ന കുണ്ടൂർ കാക്കനാടൻ പൗലോസിന്റെ മകൻ റോബിൻ (17) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച കുണ്ടൂർ കോലഞ്ചേരി സാബുവിന്റെ മകൻ റോബിന് (22) ഗുരുതര പരിക്കേറ്റു. ശനിയാഴ്ച അർധരാത്രിയാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൗലോസിന്റെ മകൻ റോബിൻ മരിക്കുകയായിരുന്നു. പരിക്കേറ്റ റോബിൻ (22) കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്. റൂബിയാണ് മരിച്ച റോബിന്റെ മാതാവ്. സഹോദരി: റൂബ. മൃതദേഹം വിദേശത്തുനിന്ന് പിതാവ് എത്തിയ ശേഷം ചൊവ്വാഴ്ച സംസ്കരിക്കും.