ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളി കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ആറങ്ങാടി പുളിഞ്ചോട് പുതുവീട്ടിൽ ഹിദായത്തുല്ലയുടെ മകൻ ഇർഫാനാണ് (14) മരിച്ചത്. കൂട്ടുകാരനായ കമർദിയാൻ വീട്ടിൽ റഷീദിന്റെ മകൻ റിസ്വാനുമൊത്താണ് (15) ഇർഫാൻ കുളിക്കാനിറങ്ങിയത്. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. രണ്ടുപേരും കുളത്തിലെ ആഴമുള്ള ഭാഗത്ത് മുങ്ങുകയായിരുന്നു. നാട്ടുകാർ രണ്ടുപേരെയും കരയിലേക്ക് കയറ്റി ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇർഫാൻ മരിച്ചു. ചാവക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മരിച്ച ഇർഫാൻ ഏങ്ങണ്ടിയൂർ നാഷനൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സൈനബയാണ് മാതാവ്. സഹോദരി: ഖുമരിയ.