കോന്നി: കോന്നി ശബരി ബാലിക സദനത്തിൽ ചിറ്റാർ സ്വദേശി സൂര്യയെ (15) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ച അഞ്ച് മണിക്കായിരുന്നു സംഭവം. അമ്മ മരിച്ച കുട്ടിയെ 2011ൽ ശിശുക്ഷേമ സമിതിയാണ് ബാലിക സദനത്തിൽ എത്തിച്ചത്. കഴിഞ്ഞദിവസം ചിറ്റാറിലെ സ്വന്തം വീട്ടിൽപോയി വന്നതിന് ശേഷം കുട്ടിയിൽ മാറ്റങ്ങൾ പ്രകടമായിരുന്നെന്ന് പറയുന്നു. തുടർന്ന് കൗൺസലിങ് നൽകിയിരുന്നു. കോന്നി സി.ഐ. അരുൺകുമാറിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. സയന്റിഫിക് -ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിദഗ്ധ പരിശോധനകൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.