ആറ്റിങ്ങൽ: പ്രമുഖ സാഹിത്യകാരൻ കോവിലന്റെ മകളും ആറ്റിങ്ങൽ എം.ജി റോഡ് മങ്കാട്ട് വീട്ടിൽ അഡ്വ. വക്കം ജയപ്രകാശിന്റെ ഭാര്യയുമായ വി.എ. വിജയ (റിട്ട. മലയാളം ഹെഡ് ഓഫ് ദ ഡിപ്പാർട്മെന്റ്, എസ്.എൻ. കോളജ്, വർക്കല) നിര്യാതയായി. ആറ്റിങ്ങൽ എം.ജി റോഡ് മങ്കാട്ട് വീട്ടിൽ സംസ്കരിച്ചു. മകൾ: പൗർണമി (അസി. പ്രഫസർ ശ്രീനാരായണ കോളജ് ഓഫ് ലീഗൽ സ്റ്റഡീസ്, കൊല്ലം). സഹോദരങ്ങൾ: പരേതനായ അജിതൻ, അമിത (റിട്ട. പഞ്ചായത്ത് സെക്രട്ടറി). ആനുകാലികങ്ങളിൽ നിരവധി സാഹിത്യ സംബന്ധമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇവ ശേഖരിച്ച് പുസ്തകമാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് അന്ത്യം. വിവിധ മേഖലയിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.