ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.ഐ കാറളം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ കാറളം നുപ്ലി വീട്ടിൽ എൻ.ആർ. കോച്ചൻ (86) നിര്യാതനായി. 25 വർഷം കാറളം പഞ്ചായത്ത് അംഗമായിരുന്നു. 1977 മുതൽ 1979 വരെ നോമിനേറ്റഡ് അംഗവും 1979 മുതൽ 2000 വരെ തെരഞ്ഞെടുക്കപ്പെട്ട അംഗവുമായിരുന്നു. അവസാനത്തെ അഞ്ചുവർഷം പഞ്ചായത്ത് വൈസ് പ്രസിഡന്റായി. കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എം.യു ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. അറിയപ്പെടുന്ന ഉടുക്കുവാദ്യ കലാകാരനുമായിരുന്നു. ടി എൻ. നമ്പൂതിരി അവാർഡും കരിന്തലക്കൂട്ടം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കുഞ്ഞികാളി. മക്കൾ: കാർത്യായനി, ലത, അംബിക, എൻ.കെ. ഉദയപ്രകാശ് (തൃശൂർ ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മരുമക്കൾ: കുട്ടൻ, ഉണ്ണികൃഷ്ണൻ, സ്വപ്ന, പരേതനായ ബാബു.