തൃക്കരിപ്പൂർ: നടക്കാവിലെ റൈസ് മിൽ ഉടമ പി.പി. നാരായണൻ (82) നിര്യാതനായി. പരേതരായ പാവൂർ കുഞ്ഞമ്പുവിന്റെയും ഉറുവാടിയുടെയും മകനാണ്. ഭാര്യ: ടി. ജാനകി. മക്കൾ: അരുൺ കുമാർ (സിനിമ താരം, അധ്യാപകൻ, എ.എൽ.പി.എസ്, തടിയൻ കൊവ്വൽ), അജിത്ത് കുമാർ (റൈസ് മിൽ), പരേതനായ അനിൽകുമാർ. മരുമക്കൾ: ടി.വി. നിഷ(അധ്യാപിക, എ.യു.പി.എസ് ഉദിനൂർ സെൻട്രൽ), ടി.വി. ഗീതു (പേരോൽ). സഹോദരങ്ങൾ: ശ്രീധരൻ, രാഘവൻ, ബാലൻ, നളിനി (കരിവെള്ളൂർ), പരേതരായ കുഞ്ഞികൃഷ്ണൻ (റിട്ട. പരീക്ഷ കൺട്രോളർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ചാത്തുക്കുട്ടി.