പെരിങ്ങത്തൂർ: കരിപ്പാൽ പി.പി. യൂസഫ് (70) നിര്യാതനായി. ദീർഘകാലം മുംബൈയിലും ഖത്തറിലും പ്രവാസിയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. നാട്ടിൻപുറങ്ങളിലെ ഗതകാലചരിത്രങ്ങളുടെ പ്രചാരകനാണ്. പരേതരായ കുഞ്ഞിസൂപ്പിയുടെയും നബീസുവിന്റെയും മകനാണ്. ഭാര്യ: കളരിയുള്ളതിൽ സൈനബ. മക്കൾ: നസീർ, സമീർ (ഇരുവരും ഖത്തർ), സുഹൈൽ (കുവൈത്ത്), ജസീല, നസീറ. മരുമക്കൾ: സലീം (കുവൈത്ത്), ഇസ്മായിൽ (ഖത്തർ), ഹസീന, മഹ്സിന, ഹുസ്ന. സഹോദരങ്ങൾ: അബ്ദുല്ല, ഖാദർ (ഇരുവരും ഖത്തർ), സൈനബ.