തൊടുപുഴ: പുതുപ്പരിയാരം പുതിയാപറമ്പിൽ പരേതനായ അഡ്വ.പി.എം. സ്കറിയയുടെ (ബേബി) മകൻ ബാബു സ്കറിയ (57) നിര്യാതനായി. മാതാവ്: പോത്താനിക്കാട് മുണ്ടക്കൽ പരേതയായ ഏലിയാമ്മ. ഭാര്യ: രാമമംഗലം ബ്ലായിൽ കുടുംബാംഗം എൽസി. മക്കൾ: എലിസബത്ത്, ഗീവർഗീസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.