കട്ടപ്പന: സ്കൂട്ടറിന് പിന്നില്‍ കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു. ഇടുക്കിക്കവല വേഴക്കൊമ്പില്‍ ഫിലിപ്പോസാണ് (മോനച്ചന് -58) മരിച്ചത്. ഞായറാഴ്ച വൈകീട്ട് സംസ്ഥാനപാതയില്‍ പാറക്കടവിലായിരുന്നു അപകടം. സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെ പിന്നില്‍നിന്ന് എത്തിയ കാര്‍ മോനച്ചന് സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറോടിച്ചിരുന്ന നെടുങ്കണ്ടം കല്‍കൂന്തല്‍ പള്ളിത്താഴെ ഷിഹാബിനെതിരെ (38) കട്ടപ്പന പൊലീസ് കേസെടുത്തു. ഇയാൾ മദ്യപിച്ചിരുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യ: ജെസി. മക്കള്‍: എല്‍ദോസ് (ആസ്ട്രേലിയ), മിന്നു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സെന്റ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍.