വെള്ളറട: തുരുതിയംക്കോട് അനന്യ ശ്രീയില്‍ അശോക് കുമാര്‍ എസ്.എസ്(55- കുന്നത്തുകാല്‍ സര്‍വിസ് സഹകരണ സംഘം എള്ളുവിള ശാഖ മാനേജര്‍) നിര്യാതനായി. യുവസാഗര കലാകായിക വേദി സ്ഥാപക പ്രസിഡന്റ്, മുന്‍ പാറശ്ശാല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മുന്‍ മണ്ഡലം പ്രസിഡന്റ്, പാരലല്‍ കോളജ് അധ്യാപകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: അനിത പീറ്റര്‍ (അധ്യാപിക ഗവ. യു.പി.എസ് വെള്ളറട). മകള്‍: അനന്യ എ.എസ്. പ്രാർഥന ഞായറാഴ്ച്ച മൂന്നിന് സ്വഭവനത്തില്‍.