തിരൂർ: കേരള സ്റ്റേറ്റ് ബാർബ൪ ബ്യൂട്ടിഷ്യൻസ് അസോസിയേഷൻസ് തിരൂർ താലൂക്ക് സെക്രട്ടറി തട്ടോട്ടിൽ റസാഖിന്റെ മകളും വളാഞ്ചേരി വൈക്കത്തൂ൪ പൂഴിപൂരക്കൽ ഷെഫീക്കിന്റെ ഭാര്യയുമായ ഷമീമ നസ്രിൻ (26) നിര്യാതയായി. മാതാവ്: മണ്ണാരത്തൊടുവിൽ സക്കീന. മക്കൾ: മുഹമ്മദ് ഷഹ്സമാൻ, ഫാത്തിമ മെഹ്ജബി. സഹോദരങ്ങൾ: തൻവീർ മുഹമ്മദ്, തബ്ഷീർ മുഹമ്മദ്.