ആലപ്പുഴ: പള്ളിവികാരി പള്ളി പാരിഷ്ഹാളിലെ സ്റ്റേജില്‍ തൂങ്ങിമരിച്ച നിലയിൽ. കാളാത്ത് സെന്റ് പോൾസ് റോമൻ കത്തോലിക്ക പള്ളിയിലെ വൈദികൻ ഫാ. സണ്ണി അറക്കലിനെയാണ് (65) തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാലേകാലോടെയാണ് മൃതദേഹം കണ്ടത്. നാലുമണിക്ക് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവർ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. മൂന്നുമണിയോടെ ഇദ്ദേഹത്തെ പള്ളി പരിസരത്ത് കണ്ടതായി പറയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യക്കുറിപ്പും പൊലീസിന് കിട്ടി.പൊള്ളേത്തൈ സ്വദേശിയാണ്. അഞ്ചുവർഷമായി കാളാത്ത് പള്ളിയിലെ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്നു. ചേർത്തലക്ക് സ്ഥലംമാറ്റമായിരുന്നു. കഴിഞ്ഞ ദിവസം ചേർത്തലയിലെത്തി ചുമതലയേൽക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടാണ് മരണത്തിന് കാരണമെന്ന് ആത്മത്യകുറുപ്പിൽ സുചിപ്പിച്ചതായി പൊലീസ് പറഞ്ഞു.മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. മരണവിവരമറിഞ്ഞ് വിശ്വാസികളും നാട്ടുകാരുമടക്കം ഒട്ടേറെപ്പേർ പള്ളിപ്പരിസരത്ത് കൂടി.