കോതമംഗലം: യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. കോട്ടപ്പടി പഞ്ചായത്ത് ഏഴാം വാർഡിൽ താമസിക്കുന്ന പെരുമ്പകുടി ശശിയുടെ ഭാര്യ ചന്ദ്രികയാണ് (32) മരിച്ചത്. മാനസിക വെല്ലുവിളി നേരിട്ടിരുന്നു.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വീടിന് പിന്നിൽ ചന്ദ്രിക മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം ശശിയുടെ പ്രായമായ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ട സമീപവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോട്ടപ്പടി പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.