കൊല്ലങ്കോട്: കാൽനടക്കാരൻ കാറിടിച്ച് മരിച്ചു. നെടുമണി പരേതനായ വീരന്റെ മകൻ രവീന്ദ്രൻ (62) ആണ് മരിച്ചത്. മംഗലം- ഗോവിന്ദാപുരം റോഡിൽ നെടുമണിമേട്ടിൽ ബുധനാഴ്ച പുലർച്ച ആറിനാണ് അപകടം. നടന്നുപോകുന്ന രവീന്ദ്രനെ കാറിടിച്ചാണ് ഗുരുതര പരിക്കേറ്റത്. തൃശൂർ ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ച രാത്രി എട്ടരക്കാണ് മരിച്ചത്. ഭാര്യ: ചന്ദ്രിക. മക്കൾ: ജിഷ, ജിത്തു. മരുമകൾ: ശ്രുതി.