പെരിങ്ങോട്ടുകുറുശ്ശി: പരുത്തിപ്പുള്ളി സ്വദേശിയായ യുവാവ് മലേഷ്യയിൽ താമസസ്ഥലത്ത് മുറിയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പരുത്തിപ്പുള്ളി കളത്തുംപടി വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ സുനിൽ കുമാർ എന്ന കണ്ണനാണ് (35) മലേഷ്യയിൽ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രി റൂമിൽ ഉറങ്ങാൻ കിടന്ന് ബുധനാഴ്ച രാവിലെ ഒപ്പം ജോലി ചെയ്യുന്നവർ വിളിച്ചപ്പോൾ മരിച്ചനിലയിൽ കണ്ടതെന്ന് പറയുന്നു.ബുധനാഴ്ച രാവിലെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഹൃദയാഘാതമാണ് കാരണമെന്ന് പറയുന്നു. വെൽഡിങ് തൊഴിലാളിയായ സുനിൽ കുമാർ അഞ്ചു വർഷമായി മലേഷ്യയിലാണ്. നാട്ടിൽ വന്ന് ഒരു മാസം മുമ്പാണ് തിരിച്ചുപോയത്. മാതാവ്: പരേതയായ ചന്ദ്രിക. ഭാര്യ: ശാന്തിനി. മക്കൾ: സിദ്ധാർഥ്, ശ്രിപിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു.