ഒറ്റപ്പാലം: ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി മുണ്ടിരിക്കൽ ഗോപിനാഥന്റെ മകൻ ശ്രുതീഷ് നാഥാണ് (31) മരിച്ചത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപമുള്ള പള്ളം പ്രദേശത്തെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. മാതാവ്: വിജയലക്ഷ്മി. സഹോദരൻ: ശ്രീനാഥ്.