ചെറുവണ്ണൂർ: ബി.സി റോഡ് മുനവ്വിറുൽ ഇസ്ലാം മദ്റസക്കു സമീപം പരേതനായ ചെറുനാലകത്ത് അബൂബക്കറിന്റെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ (ചെറുവണ്ണൂർ ടെക്സ്റ്റൈൽസ്), അബ്ദുൽ ഹമീദ്, അബ്ദുൽ നാസർ, അബ്ദുൽ സലീം, ആയിഷാബി, ആരിഫ, സാജിത. മരുമക്കൾ: പി.എം. അബ്ദുൽ ലത്തീഫ് (ഒളവണ്ണ), കെ.പി. താരിഖ് ബാബു (റഹ്മാൻ ബസാർ), ഷാജിന, ഖദീജ, സെജില, നസീറ, പരേതനായ സി.പി. മൊയ്തീൻ കോയ (പന്നിയങ്കര).