കോതമംഗലം: കാണാതായ വയോധികയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേലാട് പരേതനായ നിരവത്ത്കണ്ടത്തിൽ പൗലോസിന്റെ ഭാര്യ മറിയക്കുട്ടിയാണ് (78) മരിച്ചത്.
ബുധനാഴ്ച രാവിലെ മുതൽ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ചേലാട് കരിങ്ങഴ കോച്ചാപ്പിള്ളിൽ തോട്ടിൽ മരത്തിൽ തങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. പിണ്ടിമന പുത്തേത്ത് കുടുംബാംഗമാണ്. മക്കൾ: റെജി, സജി, അജി, പരേതനായ എൽദോസ്. മരുമക്കൾ: ജാസ്മിൻ, ഷീബ, സിനി, ടിമി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചേലാട് ബത്സ് അനിയ വലിയപള്ളി സെമിത്തേരിയിൽ.