ചെന്ത്രാപ്പിന്നി: ഈസ്റ്റിൽ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചെന്ത്രാപ്പിന്നി ഈസ്റ്റ് കയ്യാലപ്പറമ്പ് സ്വദേശി കിളിക്കോട്ട് വീട്ടിൽ അമ്മിണി (70) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. എടത്തിരുത്തി ആറാം വാർഡിലെ അഞ്ചോടിത്തോട് വൃത്തിയാക്കുന്നതിനിടെ അമ്മിണി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തോട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. മറ്റു തൊഴിലാളികൾ ചേർന്ന് ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.