നെടുമങ്ങാട്: താലൂക്കിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആനാട് ആഷാഡത്തിൽ കെ. ശ്രീനിവാസൻ (89) നിര്യാതനായി. ജില്ല കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ആനാട് ഗ്രാമപഞ്ചായത്ത് അംഗം, ആനാട് ഫാർമേഴ്സ് ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ബിനോയ്, ബീന, ബിജോയ്. മരുമക്കൾ: മോളി, ഗോപകുമാർ, ഇന്ദുലേഖ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.