ചെന്ത്രാപ്പിന്നി: തഷ്ണാത്ത് പരേതനായ വേലപ്പന്റെ മകൻ ശാർങ്ഗധരൻ (90) നിര്യാതനായി. സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ല സ്ഥാപക പ്രസിഡന്റ്, ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സ്ഥാപക ജനറൽ സെക്രട്ടറി, ചെന്ത്രാപ്പിന്നി ശ്രീ കുമാരമംഗലം ക്ഷേത്രം മുൻ പ്രസിഡന്റ്, തൃശൂർ സെൻട്രൽ ഹോട്ടൽ, മാനന്തവാടി ഹോട്ടൽ മാനസ സരസ്സ് എന്നിവയുടെ മാനേജിങ് പാർട്ണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചെന്ത്രാപ്പിന്നി എസ്.എൻ.ഡി.പി യോഗം ശാഖ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ഭാര്യ: സുജാത. മക്കൾ: കിഷോർ, ജിൽസു, റീത. മരുമക്കൾ: ബിന്ദു, റോഷ്നി, ഡോ. പ്രവീൺ (മദർ ഹോസ്പിറ്റൽ തൃശൂർ).