അയ്യന്തോൾ: പുതൂർക്കര എട്ടുകുളത്തിന് സമീപം ബാങ്കേഴ്സ് കോളനിയിലെ ‘ശരണ്യ’യിൽ സുധാകരൻ അടാട്ട് (64) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ചീഫ് മാനേജറാണ്. പരേതനായ കെ. രാമനുണ്ണി നമ്പ്യാരുടെയും സരോജിനിയമ്മയുടെയും മകനാണ്. ഭാര്യ: മേരി (റിട്ട. എസ്.ബി.ഐ). മക്കൾ: സൂര്യ (ഓഫിസർ, കനറാ ബാങ്ക് ബംഗളൂരു), ശിൽപ (ഹൗസ് സർജൻ, ജൂബിലി മിഷൻ ആശുപത്രി തൃശൂർ). മരുമകൻ: അഡ്വ. സുബിൻ സുന്ദർരാജ് (ബംഗളൂരു). സഹോദരങ്ങൾ: രഘുനാഥൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ് മുതുതല), സത്യനാരായണൻ, പത്മിനി, രാധാലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച പകൽ രണ്ടിന് പട്ടാമ്പി മുതുതലയിലെ വീട്ടുപറമ്പിൽ.