പട്ടാമ്പി: കൊപ്പം അണ്ടിക്കാട്ടിൽ മൊയ്തീൻകുട്ടി ഹാജി (84) നിര്യാതനായി. ദീർഘകാലം മുസ്ലിം ലീഗ് കൊപ്പം പഞ്ചായത്ത് ഭാരവാഹിയായിരുന്നു. ഭാര്യമാർ: ഫാത്തിമ അണ്ടിക്കാട്ടിൽ, ഫാത്തിമ തിയ്യാട്ടിൽ. മക്കൾ: മുസ്തഫ, എ.കെ.എം. ഹനീഫ (കൊപ്പം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി), സഫിയ, റസിയ, റഹ്മത്ത്, ജമീല. മരുമക്കൾ: ജംഷീറ, കുഞ്ഞാപ്പ, മുസ്തഫ, സൈദാലി, ശറഫുദ്ദീൻ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കൊപ്പം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.