തൃത്താല: പരുതൂർ പഞ്ചായത്തിലെ മുടപ്പക്കാട് പരേതനായ ചേരുംകുഴിയിൽ ഇസ്മായിലിന്റെ മകൻ അലി ഇഖ്ബാൽ (51) നിര്യാതനായി. പട്ടാമ്പി താലൂക്ക് ഓഫിസ് ജീവനക്കാരനാണ്. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ആയിശ. മക്കൾ: ആസിഫ്, ഹിദ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കുളമുക്ക് കോടന്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.