മുടപുരം: ചിറയിൻകീഴ് മുട്ടപ്പലം തെക്കേവിളാകത്ത് വീട്ടിൽ വാമദേവൻ. വി (88) നിര്യാതനായി. വർക്കല എസ്.എൻ കോളജ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്, എസ്.എൻ ട്രസ്റ്റ് ബോർഡ് മെംബർ, എസ്.എൻ.ഡി.പി യോഗം മുട്ടപ്പലം ശാഖ പ്രസിഡന്റ്, അഴൂർ മുട്ടപ്പലം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡൻറ്, നവഭാവന സമിതി പ്രസിഡന്റ് തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി. മക്കൾ: അനുരാധ, സഞ്ജയൻ (പിക്മ സ്കൂൾ ആൻഡ് ഓഫിസ് സ്റ്റേഷനറീസ്, ചിറയിൻകീഴ്), ഷീജകുമാരി. മരുമക്കൾ: സഹദേവൻ, തങ്കമണി, സാബു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന്.