തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തൃശൂർ അരണാട്ടുകര നീലൻകാവിൽ ഡേവിസ് (63) ആണ് മരിച്ചത്. തൃശൂർ ശങ്കരയ്യ റോഡിൽ ഇദ്ദേഹം ബൈക്കിൽ വരുന്നതിനിടെ വെള്ളിയാഴ്ചയായിരുന്നു അപകടം. മുന്നിൽ നിർത്തിയിരുന്ന ടെമ്പോയുടെ ഡോർ പെട്ടെന്ന് തുറന്നതിനാൽ ബൈക്ക് ഡോറിൽ ഇടിച്ച് ഡേവിസ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഒമാനിൽ നാഷണൽ ലൈഫ് ഇൻഷുറൻസിൽ മുൻ ജീവനക്കാരൻ ആയിരുന്ന ഡേവിസ് അടുത്ത കാലത്താണ് നാട്ടിലെത്തിയത്. ഒമാനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഭാര്യ: റീന ഡേവീസ് (അധ്യാപിക-മരുതയൂർ എ.എം.എൽ.പി സ്കൂൾ). മക്കൾ ആൽഡ്രിൻ, ആൽഫർഡ്, ആൽഫിൻ. മരുമകൾ: എയ്ഞ്ചൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് അരണാട്ടുകര സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.