വണ്ടമറ്റം: നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ വണ്ടനാക്കര വി.എം. ചെറിയാന്റെ ഭാര്യയും കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപികയുമായ അന്നക്കുട്ടി ചെറിയാൻ (80) നിര്യാതയായി. കല്ലൂർക്കാട് വെട്ടുകല്ലേൽ കുടുംബാംഗമാണ്. മക്കൾ: ജിജി ജോസ്, ബിജു ചെറിയാൻ (ഇരുവരും യു.കെ), രാജു ചെറിയാൻ. മരുമക്കൾ: ജോസ് അഗസ്റ്റിൻ, അഞ്ജു (ഇരുവരും യു.കെ), ജിബി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വണ്ടമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.