കീഴ്വായ്പൂര്: ഐക്കര മേപ്രത്ത് കുഴിവേലിൽ തോമസ് വർഗീസ് (അച്ചൻകുഞ്ഞ് -85) നിര്യാതനായി. കേരള സ്റ്റേറ്റ് മുൻ വോളിബാൾ താരമാണ്. ഭാര്യ: അയിരൂർ പുത്തൻ കൈയ്യാലയിൽ ദീനാമ്മ. മക്കൾ: സിബി, ബോബി, ജോബി. മരുമക്കൾ: പമ്പാവാലി പാറപ്ലാക്കൽ ഷിജി, കുറിയന്നൂർ തടീത്രയിൽ ബിന്ദു, കീഴ്വായ്പൂര് വടക്കേത്ത് നിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.