റാന്നി: പുതുശ്ശേരിമല കുറ്റിമാങ്കൽ റിട്ട. ഹെഡ്മാസ്റ്റർ മുഹമ്മദ് അലി ജിന്നയുടെ ഭാര്യ പി.കെ. ജമീല ബീവി (66, റിട്ട. പ്രിൻസിപ്പൽ, മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാസർകോട്) നിര്യാതയായി. ചെങ്ങന്നൂർ മുളക്കുഴ പള്ളിത്തെക്കേതിൽ കുടുംബാംഗമാണ്. മകൻ: കെ.എ. ജാസിം (കേരള വാട്ടർ അതോറിറ്റി, റാന്നി). മരുമകൾ: ഷീബ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് പുതുശ്ശേരിമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.