വടക്കഞ്ചേരി: പഴയ ചന്തപ്പുരയിൽ താമസിച്ചിരുന്ന മംഗലം ചീറമ്പക്കാവ് പരേതനായ നാവേർകുട്ടി റാവുത്തറുടെ മകൻ കാജാഹുസൈൻ (65) നിര്യാതനായി. വർക്ക് ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: അജിത. മക്കൾ: മെഹമൂദ, ഷഹർബാൻ, റസിയ, ഫെബിനാഷിദ്. മരുമക്കൾ: സാദിഖലി വടക്കഞ്ചേരി (മാങ്ങ കച്ചവടം), ഇസ്മായിൽ പാലക്കാട്, പരേതനായ ശിഹാബ് മണ്ണുത്തി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് വടക്കഞ്ചേരി മുഹ്യിദ്ദീൻ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.