ആലുവ: യുവാവ് വീട്ടിൽവെച്ച് ഷോക്കേറ്റ് മരിച്ചു. കുഞ്ഞുണ്ണിക്കര നെടുങ്ങാട്ടിൽ കോളനിയിൽ താമസിക്കുന്ന രാമന്റെ മകൻ രാഹുലാണ് (24) മരിച്ചത്. വീട്ടിൽവെച്ച് ബൈക്കിന്റെ സ്റ്റാൻഡ് നന്നാക്കാൻ വെൽഡിങ് കട്ടർ എടുത്തപ്പോൾ അതിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ മിസ്റ്റർ എറണാകുളം ചാമ്പ്യൻഷിപ്പിലെ ജേതാക്കളിൽ ഒരാളായിരുന്നു. കായികമേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്. മാതാവ്: ശാന്ത. സഹോദരൻ: രാജേഷ്.